Saturday, November 15, 2008


സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതി14-11-2008 ല്‍
ശ്രീ. ജി. കാര്‍ത്തികേയന്‍ എം. എല്‍. എ ഉത്ഘാടനം ചെയ്തു.

Tuesday, November 11, 2008

കേരളസ്ക്കൂള്‍സ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്

കേരളഫാര്‍മര്‍ (ചന്ദ്രശേഖരന്‍ നായര്‍) ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് തുടക്കം കുറിച്ച കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായി മറയില്ലാതെ ആംഗലേയം, മലയാളം, ഹിന്ദി എന്നീഭാഷകളില്‍ പ്രവര്‍ത്തിക്കുവാനുള്ള വെബ് സൈറ്റിന്റെ ഉദ്ഘാടനം നവംബര്‍ ൧൩ ന് വിളവൂര്‍ക്കല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് .ടി സെക്രട്ടറി ഡോ. അജയ്‌കുമാര്‍ ഐ.എ.എസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയാണ്. പ്രസ്തുത വെബ്‌സൈറ്റിനെക്കുറിച്ച് വെബ്‌ദുനിയാ പ്രസിദ്ധീകരിച്ച രണ്ട് വാര്‍ത്തകള്‍ ചുവടെ ചേര്‍ക്കുന്നു.
  • കേരളത്തിലെ സ്കൂളുകള്‍ക്ക് വെബില്‍ ഒരു കൂട്ടായ്മ ഒന്നാം പേജ്
  • കേരളത്തിലെ സ്കൂളുകള്‍ക്ക് വെബില്‍ ഒരു കൂട്ടായ്മ രണ്ടാം പേജ്


Friday, November 7, 2008


നാഥരായ വൃദ്ധജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട്‌ മനസ്സിലാക്കുന്നതിനു വിദ്യാര്‍ത്ഥികള്‍ നെടുമങ്ങാട്‌ പഴകുറ്റിയിലെ തൃപ്പാദം വൃദ്ധസദനം സന്ദര്‍ശിച്ചു.ആധുനിക സമൂഹം വാര്‍ദ്ധക്യത്തെ ഒളിച്ചു വയ്ക്കാനും ഒളിപ്പിച്ചുനിര്‍ത്താനും ശ്രമിക്കുന്നതുകൊണ്ടാണു വൃദ്ധസദനങ്ങള്‍ പെരുകുന്നതെന്ന് അന്തേവാസികളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്തൃസംസ്കാരവും ആഡംബര ജീവിതഭ്രമവും വൃദ്ധസദനങ്ങള്‍ പെരുകാന്‍ കാരണമാകുന്നുവെന്ന് വൃദ്ധസദനം ഡയറക്ടര്‍ ഫാ:ജസ്റ്റിന്‍ അഭിപ്രായപ്പെട്ടു. പരസ്പരം മധുരം പങ്കുവച്ചും അനുഭവങ്ങള്‍ പകര്‍ന്നും വൃദ്ധജനങ്ങളും വിദ്യര്‍ത്ഥികളും ആഹ്‌ ളാദം പ്രകടിപ്പിച്ചു. വൃദ്ധരുടെ അനുഭവം കേട്ട പലരും കണ്ണീരടക്കാന്‍ നന്നേ പാടുപെട്ടു.150 ഓളം വിദ്യാര്‍ത്ഥികളാണു വൃദ്ധ സദനം സന്ദര്‍ശിച്ചത്‌.




അറിയിപ്പ്-സന്ദര്‍ശകര്‍ പ്രതികരണം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.സ്കൂളിനും കുട്ടികള്‍ക്കും അത് ആവേശം പകരും.








Thursday, November 6, 2008

രക്തദാന ബോധവല്‍ക്കരണവും രക്തഗ്രൂപ്പ്‌ നിര്‍ണ്ണയ ക്യാബും





ഉഴമലയ്ക്ക്‌ ല്‍: ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. രക്തഗ്രൂപ്പ്‌ നിര്‍ണ്ണയക്യാബില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ത ഗ്രൂപ്പ്‌ നിര്‍ണ്ണയിച്ച്‌ "ബ്ലഡ്‌ ഡയറക്ടറി"പുറത്തിറക്കി.കേരള സംസ്ഥാന രക്തദാന സംഘടനയുടെയും എന്‍.എസ്സ്‌.എസ്സ്‌ യൂണിറ്റിന്റെയും മേല്‍നോട്ടത്തിലാണു ക്ലാസ്‌ സംഘടിപ്പിച്ചത്‌.




അറിയിപ്പ്-സന്ദര്‍ശകര്‍ പ്രതികരണം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.സ്കൂളിനും കുട്ടികള്‍ക്കും അത് ആവേശം പകരും.








Tuesday, November 4, 2008

മലയാള ദിനാഘോഷം ബ്ലോഗ്പ്രകാശനത്തിലൂടെ.......




അച്ചടി മാധ്യമങ്ങളുടെ ഭാരിച്ച സാബത്തികച്ചിലവും വായനാസാധ്യതകളുടെ പരിമിതികളും മറികടക്കുവാന്‍ വിവരസാങ്കേതിക വിദ്യയുടെ നൂതന സങ്കേതങ്ങളെ മലയാള ഭാഷയ്ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ മലയാളദിനം ഈ വര്‍ഷം കബൂട്ടറിനൊപ്പം........
നവംബര്‍ 1നു രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലയുടെ സ്വന്തം ബ്ലോഗര്‍ ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ (കേരള ഫാര്‍മര്‍)ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പാള്‍ വി.ലതാംബിക പ്രകാശന കര്‍മ്മം നിര്‍വഹിച്ചു....
സദസ്സ് ഒരു ദൃശ്യം





ശ്രീ.ബി.സുരേന്ദ്രനാ‍ഥ് യോഗത്തിനു നന്ദി രേഖപ്പെടുത്തി




ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ സാറും സ്ക്കുളിലെ അധ്യാപകരും








അറിയിപ്പ്
-സന്ദര്‍ശകര്‍ പ്രതികരണം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.സ്കൂളിനും കുട്ടികള്‍ക്കും അത് ആവേശം പകരും.




Friday, October 24, 2008