Friday, November 7, 2008


നാഥരായ വൃദ്ധജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട്‌ മനസ്സിലാക്കുന്നതിനു വിദ്യാര്‍ത്ഥികള്‍ നെടുമങ്ങാട്‌ പഴകുറ്റിയിലെ തൃപ്പാദം വൃദ്ധസദനം സന്ദര്‍ശിച്ചു.ആധുനിക സമൂഹം വാര്‍ദ്ധക്യത്തെ ഒളിച്ചു വയ്ക്കാനും ഒളിപ്പിച്ചുനിര്‍ത്താനും ശ്രമിക്കുന്നതുകൊണ്ടാണു വൃദ്ധസദനങ്ങള്‍ പെരുകുന്നതെന്ന് അന്തേവാസികളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്തൃസംസ്കാരവും ആഡംബര ജീവിതഭ്രമവും വൃദ്ധസദനങ്ങള്‍ പെരുകാന്‍ കാരണമാകുന്നുവെന്ന് വൃദ്ധസദനം ഡയറക്ടര്‍ ഫാ:ജസ്റ്റിന്‍ അഭിപ്രായപ്പെട്ടു. പരസ്പരം മധുരം പങ്കുവച്ചും അനുഭവങ്ങള്‍ പകര്‍ന്നും വൃദ്ധജനങ്ങളും വിദ്യര്‍ത്ഥികളും ആഹ്‌ ളാദം പ്രകടിപ്പിച്ചു. വൃദ്ധരുടെ അനുഭവം കേട്ട പലരും കണ്ണീരടക്കാന്‍ നന്നേ പാടുപെട്ടു.150 ഓളം വിദ്യാര്‍ത്ഥികളാണു വൃദ്ധ സദനം സന്ദര്‍ശിച്ചത്‌.




അറിയിപ്പ്-സന്ദര്‍ശകര്‍ പ്രതികരണം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.സ്കൂളിനും കുട്ടികള്‍ക്കും അത് ആവേശം പകരും.








No comments: